ചേർത്തല: ജനിതകമാറ്റം വന്ന കൊറോണയുടെ അതിവ്യാപന വൈറസ് ചേർത്തലയിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം. നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവനാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. ചൊവ്വാഴ്ചയാണ് നവമാധ്യമങ്ങളിലൂടെ വൈറസ് വ്യാപനത്തെ കുറിച്ച് അഭ്യൂഹം പരക്കുകയുണ്ടായത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ അമ്പലപ്പുഴയിലുള്ള രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കണ്ടെത്തുകയുണ്ടായി. ബുധനാഴ്ച നഗരസഭ പരിധിയിലുള്ള കച്ചവട സ്ഥാപനങ്ങളിലും പരിസരങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി.
Post Your Comments