COVID 19Latest NewsNews

സൂപ്പര്‍ സ്‌പ്രെഡ് കോവിഡ്, മരണങ്ങളില്‍ വിറങ്ങലിച്ച് ബ്രിട്ടണ്‍ : ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും രക്ഷയില്ലെന്ന് ഭരണകൂടം

ലണ്ടന്‍ : സൂപ്പര്‍ സ്‌പ്രെഡ് കോവിഡില്‍ വിറങ്ങലിച്ച് ബ്രിട്ടണ്‍. രാജ്യത്ത് ഇന്നലെ മാത്രം 1041 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതോടെ ഏപ്രിലിന് ശേഷം പ്രതിദിന മരണസംഖ്യ 1000 കടക്കുന്ന ദിവസമായി മാറി . 62,322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനം കുറയുമെന്ന വിശ്വാസവും ഏതാണ്ട് നഷ്ടമാവുകയാണ്. രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മരണ സംഖ്യ വല്ലാതെ ഉയരുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ ഭയക്കുന്നത്. മാത്രമല്ല, തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളായി രോഗവ്യാപനത്തിലും വര്‍ദ്ധനവാണ് ദൃശ്യമാകുന്നത്.

Read Also : പഴുതടച്ച പ്രതിരോധം, ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിലമെച്ചപ്പെടുത്തി ഇന്ത്യ

ഫെബ്രുവരി പകുതിയോടെ 13 മില്ല്യണ്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ നേരത്തേ വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു ശേഷം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താമെന്ന പ്രതീക്ഷയും പ്രധാനമന്ത്രിയയ്ക്കുണ്ടായിരുന്നു. എന്നാല്‍ എല്ലാം കൈവിട്ട അവസ്ഥയിലാണ് ബ്രിട്ടണ്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button