ന്യൂഡൽഹി : ലോകത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 10ൽ ഇന്ത്യയില്ല. പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആക്ടീവ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിലമെച്ചപ്പെടുത്തിരിക്കുകയാണ് ഇന്ത്യ. വേൾഡോമീറ്ററിന്റെ കണക്കുകൾ പ്രകാരം ആക്ടീവ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ 12-ാം സ്ഥാനത്താണ്.
രാജ്യത്ത് വിവിധയിടങ്ങളിലായി 2.3 ലക്ഷത്തിൽ താഴെ രോഗികൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. ആകെ 1.03 കോടിയിലധികം ആളുകൾക്ക് രോഗം ബാധിച്ചെങ്കിലും ഇതിൽ 1 കോടിയിലധികം ആളുകളും രോഗമുക്തി നേടി ആശുപത്രി വിട്ടു. 9,000ത്തിൽ താഴെ രോഗികൾ മാത്രമാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. 1.5 ലക്ഷം ആളുകളാണ് രോഗം ബാധിച്ച് മരിച്ചത്.
ഏറ്റവും കൂടുതൽ കോവിഡ് കേസുകളും ആക്ടീവ് കേസുകളും മരണവും അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2 കോടിയിലധികം ആളുകൾക്കാണ് അമേരിക്കയിൽ കൊറോണ ബാധിച്ചത്. ഇതിൽ 84 ലക്ഷത്തോളം ആളുകൾ ഇപ്പോഴും ചികിത്സയിലുണ്ട്.
Post Your Comments