COVID 19Latest NewsNewsIndiaInternational

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ ‍ നിന്ന് കോവിഡ് വാക്സിൻ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്കയും

ഡല്‍ഹി: പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 15 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്ക. ഓക്സഫഡും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരിക്കുന്നത്.

Read Also : ഐഎസിൽ ചേർന്ന് ഭീകരവാദപ്രവർത്തനം നടത്തിയ മലയാളിക്ക് ശിക്ഷ വിധിച്ച്‌ എൻ‍.ഐ.എ കോടതി

ആദ്യ ഘട്ടമായി ഈ മാസം 10 ലക്ഷം ഡോസ് വാക്സിനും ഫെബ്രുവരിയോടെ അഞ്ച് ലക്ഷം ഡോസ് വാക്സിനും വാങ്ങുമെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി സ്വെലിനി മഖൈസ് വ്യക്തമാക്കി. ആദ്യഘട്ടത്തിലെ കോവിഡ് വ്യാപനത്തിനു ശേഷം ദക്ഷിണാഫ്രിക്കയില്‍ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍.

വ്യാപനശേഷി കൂടിയ പുതിയ വൈറസ് വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ പടരുന്നത്. ബുധനാഴ്ച 21,832 പുതിയ കോവിഡ് കേസുകളും 844 മരണവുമാണ് ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button