ന്യൂഡല്‍ഹി:യു.എസില്‍ ട്രംപ് അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നില്ലെന്ന് ശശി തരൂര്‍ എം.പി. അതേസമയം, യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപിറ്റോള്‍ ഹൗസിലേക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണം ഇന്ത്യ-യു.എസ് ബന്ധത്തെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ലോകമെമ്പാടുമുള്ള ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് ബൈഡന്‍ ഭരണകൂടമായും മറ്റ് ജനാധിപത്യ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ഒത്തുപ്രവര്‍ത്തിക്കേണ്ടി വരുമെന്നും തരൂര്‍ പറഞ്ഞു.
Read Also : മൂക്കിലൊഴിക്കാവുന്ന കൊറോണ വൈറസ് വാക്സിന്‍ ഉടന്‍ ഇന്ത്യയില്‍
‘യു.എസുമായുള്ള ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന് ഇത് എന്തെങ്കിലും പ്രത്യാഘാതമുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല, എന്നാല്‍ ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്.പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുന്നത് ഒരു നല്ല അടയാളം ആണ്, കാരണം ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് വിശ്വാസിക്കുന്നവരില്‍ നിന്ന് അദ്ദേഹവും സര്‍ക്കാരും അകലം പാലിക്കുന്നു.’ ശശി തരൂര്‍ പറഞ്ഞു. ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി ഇരുസഭകളും ചേരുന്നതിനിടെയാണ് യു.എസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹാളിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയത്. തുടര്‍ന്ന് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
Post Your Comments