
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന പശ്ചാത്തലത്തിൽ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഷീല്‍ഡ് വാങ്ങാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിരിക്കുകയാണ്. ഷീല്‍ഡ് വാങ്ങുന്നതിനായി സ്‌കൂള്‍ ഗ്രാന്റില്‍ നിന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് പണം വിനിയോഗിക്കാവുന്നതാണ്. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനത്തിന് ശേഷം മാര്‍ച്ചില്‍ അടച്ച സ്‌കൂളുകള്‍ ജനുവരി ആദ്യത്തിലാണ് ഭാഗികമായി തുറന്നത്.
Post Your Comments