ന്യൂഡൽഹി : കേന്ദ്രസർക്കാർ പുറത്തിറക്കാൻ പോകുന്ന ‘കൊവിൻ’ എന്ന ആപ്ലിക്കേഷന്റെ പേരിൽ നിയമ വിരുദ്ധമായി നിർമ്മിച്ച നിരവധി ആപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ വ്യക്തി വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്. ആപ്പ് ലോഞ്ച് ചെയ്യുന്ന കാര്യം കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Read Also : കോവിഡ് വാക്‌സീന്‍ വിതരണത്തില്‍ കാരുണ്യ മോഡല്‍ നടപ്പാക്കാന്‍ ഒരുങ്ങി കേരള സർക്കാർ
രാജ്യത്ത് കൊറോണ വാക്‌സിൻ വിതരണത്തിനായാണ് കേന്ദ്രസർക്കാർ കൊവിൻ ആപ്പ് പുറത്തിറക്കുന്നത്. വാക്‌സിനേഷൻ ക്യാമ്പെയ്നിൽ വളരെ പ്രധാനപ്പെട്ട ചുമതലകളാണ് കൊവിൻ ആപ്പ് നിർവ്വഹിക്കുക. വാക്സിന്റെ സ്റ്റോക്കും ലഭ്യതയും ഡിജിറ്റൽ രൂപത്തിൽ ട്രാക്ക് ചെയ്യാൻ കൊവിൻ ആപ്പ് ഉപയോഗിക്കും. മുൻപ് വാക്സിനേഷൻ പദ്ധതിയ്ക്കായി തയ്യാറാക്കിയ ഇ-വിൻ സംവിധാനത്തിന്റെ പുതുക്കിയ രൂപമായിരിക്കും കൊവിൻ ആപ്പ്.
Post Your Comments