കൊൽക്കത്ത: തെരെഞ്ഞെടുപ്പിൽ പുതിയ തന്ത്രവുമായി ശിവസേന. പശ്ചിമ ബംഗാളില്‍ 100 സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ശിവസേന. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ധവ് താക്കറെ വൈകാതെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും.
എന്നാൽ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ എം.പി അനില്‍ ദേശായിയും ജനുവരി 29 ന് സംസ്ഥാനം സന്ദര്‍ശിച്ച് പാര്‍ട്ടി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.ഹൂഗ്ലി, കൊല്‍ക്കത്ത,മെദിനിപൂര്‍, ബാരക്പൂര്‍, ബങ്കുര, ബിഷ്ണുപൂര്‍ തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കും.
Post Your Comments