
പുന്നയൂർകുളം: ഹോട്ടൽ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് പണം കവർന്ന നിലയിൽ. ദേശീയപാത അണ്ടത്തോട് കുമാരൻപടി സീലാൻഡ് റസ്റ്ററന്റ് ജീവനക്കാരൻ മുഹമ്മദ് ഹാരിസ് (25) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച സംഘം പണം നൽകാതെ പോകുന്നത് കണ്ടപ്പോൾ ചോദിച്ചതിനെ തുടർന്നാണ് ആക്രമണമെന്നാണ് പരാതി. കൗണ്ടറിൽ ബിൽ സൂക്ഷിക്കുന്ന സ്പൈക്ക് ഉപയോഗിച്ച് ഹാരിസിനെ കുത്തുകയായിരുന്നു. പരുക്കേറ്റ മുഹമ്മദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മേശയിൽ സൂക്ഷിച്ച 4500 രൂപയും ഹാരിസിന്റെ ഫോണും നഷ്ടമായിട്ടുണ്ട്. മറ്റൊരു ഫോൺ സംഘം എറിഞ്ഞു പൊട്ടിച്ചതായും ഹോട്ടൽ ഉടമ കുളങ്ങര വീട്ടിൽ ജമാൽ പറഞ്ഞു.
Post Your Comments