Latest NewsNewsIndia

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ കൊണ്ടുവന്ന ലൗ ജിഹാദ് നിയമങ്ങൾ സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിംകോടതി

ഉത്തര്‍പ്രദേശിലെ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് 2020, ഉത്തരാഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമം 2018 എന്നിവയുടെ ഭരണഘടനാപരമായി നില നിൽക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സമർപ്പിച്ച ഹർജിയാണ് സ്റ്റേ ചെയ്യാൻ സുപ്രിം കോടതി വിസമ്മതിച്ചത്

ന്യൂഡല്‍ഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാരുകൾ കൊണ്ടുവന്ന ലൗഹാദ് നിയമങ്ങള്‍ പരിശോധിക്കാമെന്നും, നിയമം സ്റ്റേ ചെയ്യാനാവില്ല എന്നും സുപ്രീംകോടതി. നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങളുമായി ബന്ധപ്പെട്ട് രണ്ടു വ്യത്യസ്ത ഹര്‍ജികളില്‍ നിയമം നടപ്പാക്കിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി കോടതി നോട്ടീസയച്ചു.

Also related: പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിന് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ, ബില്ലിൻ്റെ കരട് തയ്യാറായി

നിർബന്ധിത മതപരിവർത്തന നിരോധന നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നിലവിൽ പരിഗണിക്കുന്നുണ്ട് എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

Also related: ഇതൊക്കെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയം

വിവിധ സംസ്ഥാനങ്ങൾ നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ക്കെതിരേ കൊണ്ടു വന്ന നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഉത്തര്‍പ്രദേശിലെ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് 2020, ഉത്തരാഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമം 2018 എന്നിവയുടെ ഭരണഘടനാപരമായി നില നിൽക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സമർപ്പിച്ച ഹർജിയാണ് സ്റ്റേ ചെയ്യാൻ സുപ്രിം കോടതി വിസമ്മതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button