തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാൻ കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാനം ധനസഹായം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്ഡൗണിനു ശേഷം കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തില്‍ 50 ശതമാനം കുറവുണ്ടായെന്നും പ്രതിദിനം 6.50 കോടി വരുമാനമുണ്ടായിരുന്നത് ഇപ്പോള്‍ മൂന്ന് കോടിയായി കുറഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read Also : മതപഠനത്തിനെത്തിയ പതിനൊന്ന് വയസുകാരനെ മാസങ്ങളോളം പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍
ഇപ്പോഴത്തെ വരുമാനത്തിന്റെ 50 ശതമാനവും ഡീസലിനാണ് ചെലവാകുന്നത്. സി.എന്‍.ജി, എല്‍.എന്‍.ജി, ഇലക്ട്രിക് ബസുകളിലേക്ക് മാറുകയാണ് പോംവഴി. സംസ്ഥാനത്ത് ആവശ്യത്തിന് സി.എന്‍.ജി-എല്‍.എന്‍.ജി പമ്ബുകള്‍ ഇല്ലാത്തതിനാല്‍ ഇത് പ്രായോഗികമല്ല. ബസുകള്‍ വാങ്ങുന്നതിനുപകരം സംസ്ഥാനത്തെ 3000 ഓര്‍ഡിനറി ബസുകള്‍ സി.എന്‍.ജി-എല്‍.എന്‍.ജിയാക്കി മാറ്റാം. ഇതിന് 500 കോടി രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സി.എന്‍.ജിക്കുള്ള ജി.എസ്.ടി 28ല്‍നിന്ന് 18 ശതമാനമായി കുറക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യത്തോട് അനുഭാവ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്ന് എ.കെ. ശശീന്ദ്രന് അറിയിച്ചു.
Post Your Comments