Latest NewsKeralaNews

പക്ഷിപ്പനി : കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴികളേയും താറാവുകളേയും കൊന്ന കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ് 

രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ള പക്ഷിക്ക് 200 രൂപ വീതവും രണ്ട് മാസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപ വീതവും നൽകും. നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ച് രൂപ വീതം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സാമ്പത്തിക സഹായം അപര്യാപ്തമാണെന്നാണ് കർഷകർ പറയുന്നത്. 2016ലെ അതേ പാക്കേജാണ് ഇപ്പോഴും നടപ്പിലാക്കിയിരിക്കുന്നതെന്നും കർഷകർ പറയുന്നു. അതേസമയം പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ 10 ദിവസം കൂടി കർശന നിരീക്ഷണം തുടരും. അതിർത്തിയിലുൾപ്പെടെ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button