ഇസ്ലാമബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള കോടതി ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ നടത്തുന്ന കന്യകാത്വ പരിശോധന നിരോധിച്ചു. രണ്ട് വിരലുകള്‍ ഉള്ളിലേക്കിട്ട് യോനീഭിത്തിയും കന്യാചര്‍മ്മവും പരിശോധിക്കുന്ന രീതിയാണ് ഇത്. എന്നാൽ പീഡനത്തിനിരയായവരില്‍ നടത്തുന്ന ഈ പരിശോധന ‘നിയമവിരുദ്ധവും, ഭരണഘടന വിരുദ്ധവുമാണെന്ന്” ലാഹോര്‍ ഹൈക്കോടതി പ്രഖ്യാപിച്ചു.
Read Also: പുതിയ തന്ത്രവുമായി ശിവസേന; ബംഗാളില്‍ 100 സീറ്റുകളില്‍ മത്സരിക്കും
അതേസമയം ഇത്തരത്തിലുള്ള പരിശോധന അപമാനകരവും, മനുഷ്യത്വരഹിതവും ആണെന്ന് കാട്ടി മനുഷ്യവകാശ പ്രവര്‍ത്തകരും, അഭിഭാഷകരും, അക്കാദമിക് വിദഗ്ധരും കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയിരുന്നു. അതേസമയം ഒരു സ്ത്രീയുടെ ലൈംഗിക ചരിത്രം വിലയിരുത്താന്‍ ഈ പരിശോധന വഴി കഴിയുമെന്നാണ് ഇതിനെ പിന്തുണക്കുന്നവര്‍ അവകാശപ്പെടുന്നത്.
Post Your Comments