പോലീസില്‍ പ്രവേശനം നേടാൻ യുവതികളുടെ കന്യാകാത്വം പരിശോധിക്കുന്നത് പുരുഷന്മാർ. സംഭവത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. ഇന്‍ഡോനേഷ്യയിലെ പോലീസുകാർക്കാണ് ഈ ഗതി വന്നത്. സംഭവത്തെത്തുടർന്ന് മനുഷ്യാവകാശ സംഘടനകളും , ഇന്‍ഡോനേഷ്യയിലെ ബുദ്ധിജീവിസമൂഹവും ഈ നടപടിയെ അതീവ ലജ്ജാകാരമെന്നും നിന്ദനീയമെന്നുമാണ് വിശേഷിപ്പിക്കുന്നത്.
കന്യാകാത്വ പരിശോധന നടത്തുന്ന രീതികളാണ് ഏറെ പ്രതിഷേധാ വാഹമായുള്ളത് . പുരുഷന്മാരാണ് സ്ത്രീകളില്‍ രണ്ടു വിരല്‍ ( Two Finger ) പരിശോധന നടത്തുന്നതത്രെ. ഭരണാധികാരികളുടെ പിന്തിരിപ്പന് മാനസികാവസ്ഥയാണ് ഇതിനു പിന്നിലുള്ളത്. മനുഷ്യാവകാശ സംഘടനാ പ്രതിനിധികള്‍ ആരോപിക്കുന്നു.
ഇന്‍ഡോനേഷ്യയിലെ 4.61 ലക്ഷം പോലീസുകാരില്‍ മഹിളകള്‍ കേവലം 30000 പേര് മാത്രമാണ്. വെര്‍ജിനിറ്റി ടെസ്റ്റ് മൂലമാണ് പല യുവതികളും പോലീസില്‍ ജോലിചെയ്യാന്‍ മടിക്കുന്നതത്രേ. ഇങ്ങനെ പരിശോധനനടത്തി കന്യകയല്ലെന്ന് ആരോപിക്കപ്പെട്ട ചില സ്ത്രീകള്‍ തങ്ങള്‍ക്കുണ്ടായ അപമാന കരമായ അനുഭവങ്ങള്‍ ലോകത്തോട് വിവരച്ചതിനെത്തുടര്ന്ന് സംഗതി വിവാദമാകുകയും വിശദീകരണം നല്കാന് ഇന്‍ഡോനേഷ്യന്‍ പോലീസ് മേധാവികള്‍ നിർബന്ധിതരാകുകയുമായിരുന്നു.
എന്നാൽ വെര്‍ജിനിറ്റി ടെസ്റ്റല്ല നടത്തുന്നതെന്നും സ്ത്രീകളുടെ മുഖ, ശരീര സൗന്ദര്യമാണ് തങ്ങള്‍ അളവുകോലായി കണക്കാക്കുന്നതെന്നും വളരെ ഉന്നതശ്രേണിയിലുള്ള പരിശോധനകളാണ് പോലീസിലെടുക്കുന്ന സ്ത്രീകളില്‍ നടത്തുന്നതെന്നും അവര്‍ വിശദീകരിച്ചു. എന്നാൽ സ്ത്രീകളുടെ ബുദ്ധിയും ,വിദ്യാഭ്യാസയോഗ്യതയും, ശാരീരിക ക്ഷമതയും നോക്കേണ്ടതിനുപകരം സൗന്ദര്യ പരിശോധന എന്തിന് നടത്തുന്നുവെന്നാണ് ആളുകൾ ചോദിക്കുന്നു.
Post Your Comments