
കോഴിക്കോട്: ഇതൊക്കെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയം, മലയാളികള്‍ക്ക് അഭിമാനിക്കാം ഇങ്ങനെയൊരു മുഖ്യനെ കിട്ടിയതിലെന്ന് മന്ത്രി കെ.ടി.ജലീലിന്റെ കുറിപ്പ് . ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനവുമായി മന്ത്രി കെടി ജലീല്‍ രംഗത്ത് എത്തിയത്. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും അതിനെ നയിക്കാന്‍ ചങ്കുറപ്പും നെഞ്ചൂക്കുമുള്ള ഒരു ഭരണകര്‍ത്താവുമുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
Read Also : പക്ഷിപ്പനി, കേരളത്തില്‍ നാല് സ്ഥലങ്ങള്‍ പ്രഭവ കേന്ദ്രങ്ങള്‍, അതിതീവ്ര വ്യാപനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
” ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. പദ്ധതി ഒരിക്കലും നടക്കില്ലെന്ന് കട്ടായം പറഞ്ഞ UDF ന്റെയും അവരുടെ ഒറ്റച്ചങ്ങാതിമാരായ വെല്‍ഫെയര്‍ ഉള്‍പ്പടെയുള്ള പിന്തിരിപ്പന്‍ വര്‍ഗ്ഗീയക്കോമരങ്ങളുടെയും അധികാര സ്വപ്നങ്ങളുടെ കരള്‍ പിളര്‍ത്തിയാണ് കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമായത്. നാഷണല്‍ ഹൈവേയുടെ സ്ഥലമളന്ന് സര്‍വേ കല്ല് കുത്താന്‍ ജീവനുള്ളെടത്തോളം സമ്മതിക്കില്ലെന്ന് വീമ്പടിച്ചവരുടെ മൂക്കിന് മുന്നിലൂടെയാണ് സ്ഥലം സ്വമേധയാ വിട്ട് കൊടുത്ത ഭൂവുടമകള്‍ കൈനിറയെ പണവുമായി നടന്ന് പോകുന്നത്. എന്തൊരു ചേലാണ് ഈ കാഴ്ചകള്‍ക്ക് !
ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും അതിനെ നയിക്കാന്‍ ചങ്കുറപ്പും നെഞ്ചൂക്കുമുള്ള ഒരു ഭരണകര്‍ത്താവുമുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്ന അനുഭവ സാക്ഷ്യങ്ങള്‍ക്കാണ് മലയാളക്കര വേദിയായത്. ഒരാളുടെയും ഒരിറ്റുകണ്ണുനീര്‍ പോലും വീഴ്ത്താതെ ജനങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിച്ച് എങ്ങിനെ വികസനം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് തെളിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ നാടാകെ അഭിനന്ദിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് അഭിമാനപുളകിതരാകാതിരിക്കാന്‍ കഴിയുക? ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Post Your Comments