NewsDevotional

ശുക്രന്റെ 2021 ലെ ആദ്യമാറ്റം; സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

സന്തോഷം, ആഢംബരം, വിനോദം, ജീവിത പങ്കാളി, ആഭരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമായ ശുക്രന്‍ 2021 ജനുവരി 4 ന് പുലര്‍ച്ചെ 4.51 ന് വൃശ്ചികം രാശിയില്‍ നിന്ന് ധനുരാശിയിലേക്ക് മാറി. ജനുവരി 28 വരെ ഇവിടെ തുടരും. ഈ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ബിസിനസില്‍നിന്നും മികച്ച ലാഭമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ദാമ്പത്യജീവിതത്തില്‍ നേട്ടങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. സാമ്പത്തിക കാര്യത്തില്‍ ആശങ്കകളുണ്ടാകും. മോശം ചിന്തകള്‍ ഉപേക്ഷിക്കുക.

മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)

ഈ രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങളാണ് നല്‍കുക. മറ്റുളളവര്‍ നിങ്ങളെ വിലമതിക്കും. എല്ലാ ജോലികളും ഊര്‍ജ്ജസ്വലതയോടെ ചെയ്യും. ഏതെങ്കിലും പ്രവര്‍ത്തി ചെയ്യുകയാണെങ്കില്‍ ശ്രദ്ധാപൂര്‍വം ചെയ്യുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഈ രാശിക്കാര്‍ക്ക് ചില കഷ്ടനഷ്ടങ്ങളുടെ കാലമാണ്. മറ്റുള്ളവരെക്കുറിച്ച് ആലോചിച്ച് വിഷമിക്കും. മാനസിക സമ്മര്‍ദ്ദവും ഉണ്ടാകാം. കലാ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുടെ കാലം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ജീവിത നിലവാരം മെച്ചപ്പെടും. വിലകൂടിയ വസ്തുക്കള്‍ വാങ്ങാന്‍ യോഗമുണ്ട്. മുന്‍കോപം നിയന്ത്രിക്കുന്നത് നല്ലതാണ്.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ഈ രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളുടെ കാലമാണ്. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകാന്‍ ശ്രദ്ധിക്കണം. ആളുകളെ ആകര്‍ഷിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

നേട്ടങ്ങളുടെ കാലമാണിത്. മറ്റുള്ളവരുമായി നന്നായി ഇടപെടും. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകും. കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

സന്തോഷകരമായ കാലമാണിത്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും. പ്രമോഷനു യോഗമുണ്ട്. ബിസിനസില്‍ ഉയര്‍ച്ചയുടെ കാലം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. വിദ്യാര്‍ഥികള്‍ക്ക് ഉന്നതിയുണ്ടാകും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

മാനസിക പിരിമുറുക്കം വര്‍ധിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കും മുമ്പ് വളരെയധികം ആലോചിക്കേണ്ടതായിട്ടുണ്ട്. ജീവിത പങ്കാളിയുമായി ഒരു തര്‍ക്ക സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കാതിരിക്കുക.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

തൊഴില്‍മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാകും. ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. തൊഴില്‍മാറ്റം മികച്ച അവസരം വന്നശേഷം മാത്രം ആലോചിക്കുക. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

വ്യക്തി ജീവിതത്തില്‍ സന്തോഷാനുഭവം ഉണ്ടാകും. ക്ഷമാശീലം വര്‍ധിക്കും. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button