COVID 19Latest NewsNewsIndia

ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്നവർക്ക് കോവിഡ് വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

മുംബൈ: ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്നവർക്ക് കൊറോണ വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. 2021 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 10 ആണെന്നും അദ്ദേഹം അറിയിച്ചു.

ഹജ്ജ് ഗ്രൂപ്പ് സംഘാടകരും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യാ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് മുംബൈയിലെ ഹജ്ജ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. ഇന്ത്യയിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്ന എല്ലാ തീർത്ഥാടകർക്കും കൊറോണ വാക്‌സിൻ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള എംബാർക്കേഷൻ പോയിന്റുകൾ 10 ആയി കുറച്ചിട്ടുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്‌നൗ, മുംബൈ, ശ്രീനഗർ എന്നിവയാണ് രാജ്യത്തെ എംബാർക്കേഷൻ പോയിന്റുകൾ. നേരത്തെ രാജ്യത്തൊട്ടാകെ 21 എംബാർക്കേഷൻ പോയിന്റുകൾ ഉണ്ടായിരുന്നു. ഹജ്ജ് തീർത്ഥാടകന് എംബാർക്കേഷൻ പോയിന്റിന്റെ അടിസ്ഥാനത്തിലുള്ള ചെലവ് കുറച്ചതായും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button