
നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ ഫസില്‍ ഉള്‍ അക്‌ബർ എന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി അതിക്രമിച്ചു കയറിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മകൾ ദിയ കൃഷ്ണ. സിനിമയിൽ കാണുന്നതു പോലെ ഒരു സൈക്കോയെ പോലെ ഒരാളാണ് വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതെന്നും എല്ലാവരും ഭയന്ന് പോയെന്നും ദിയ പറയുന്നു.
അയാൾ ഗെയ്റ്റ് ചാടിക്കടന്ന സമയത്ത് വീട്ടിലെ ഒരു വാതിൽ പൂട്ടിയിരുന്നില്ലെന്നും ഹൻസിക ഓടിച്ചെന്ന് വാതിൽ പൂട്ടുകയായിരുന്നുവെന്നും ദിയ പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ദിയയുടെ പേടിപ്പെടുത്തുന്ന വെളിപ്പെടുത്തൽ. ഉടൻ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത കൊണ്ട് പോകുകയും ചെയ്തു.
കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയെ കാണാൻ വേണ്ടിയാണ് മതില് ചാടി എത്തിയതെന്ന് യുവാവ് പറയുന്നു. എന്ത് ഫാൻ ആണെങ്കിലും രാത്രി പതിനൊന്നരയ്ക്കാണോ ഇങ്ങനെ ബോധമില്ലാതെ വരുന്നത്. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇതുപോലൊരു സംഭവം ഉണ്ടാകുന്നത്.’–ദിയ പറയുന്നു.
Post Your Comments