പൂർവ്വിക മതത്തിലേക്ക് മാറിയ കുടുംബത്തിന് നേരെ ഇസ്ലാമിക മതമൗലിക വാദികളുടെ പ്രതികാരം. ഉത്തർപ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിലെ ദേവ് പ്രകാശിനും കുടുംബത്തിനും നേർക്കാണ് ഇവരുടെ ആക്രമണം. ദേവ് പ്രകാശ് പൂർവ്വിക മതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് അറിയിച്ച് ഹിന്ദുമതത്തിലേക്ക് മാറിയത് കഴിഞ്ഞ ദിവസമാണ്.
മുഹമ്മദ് അൻവെർ എന്ന പേര് മാറ്റി ദേവ് പ്രകാശ് എന്ന പേര് സ്വീകരിച്ച് മൂന്ന് മാസം മുൻപാണ് ഇയാൾ ഹിന്ദുമതത്തിലേക്ക് മാറിയത്. മക്കളുടെ പേരുകൾ ദേവ്‌നാഥ്, ദീൻദയാൽ, ദുർഗാദേവി എന്നും മാറ്റിയിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പൂർവ്വിക മതത്തിലേക്ക് മടങ്ങുന്നതെന്നും മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
Also Read: പക്ഷിപ്പനി, കോഴി -താറാവ് ഇറച്ചികള്‍ക്കും മുട്ടകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി
എന്നാൽ, മതം മാറിയശേഷം ഗ്രാമത്തലവൻ താഹിറിന്റെ നേതൃത്വത്തിൽ ഇവർക്ക് നേരെ നിരവധി തവണ ഭീഷണി ഉയർന്നിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അത്തരമൊരു പ്രവൃത്തി ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ആയതിനാൽ ഭീഷണിവിവരം പൊലീസിൽ അറിയിച്ചിരുന്നില്ലെന്നും പ്രകാശ് പറയുന്നു.
ദേവ് പ്രകാശിനേയും കുടുംബത്തിനേയും പൂട്ടിയിട്ട് വീടിന് തീവെക്കുകയായിരുന്നു. വാതിൽ തകർത്ത് പുറത്തിറങ്ങാൻ സാധിച്ചതിനാലാണ് പ്രകാശും കുടുംബവും രക്ഷപെട്ടത്. രാത്രി രണ്ടര മണിയോടെയാണ് അക്രമികളെത്തിയത്. പിഞ്ചുമക്കളെ അടക്കം കൊല്ലാനായിരുന്നു വർഗീയ വാദികളുടെ ഉദ്ദേശമെന്ന് വ്യക്തം.
Post Your Comments