Latest NewsNewsIndia

കോവാക്‌സിന്റെ ഫല ക്ഷമതയില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ മനോവൈകല്യമുള്ളവരെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനു മുമ്പ് ജനങ്ങളില്‍ പരീക്ഷിക്കരുതെന്നുമാണ് ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടത്

സൂറത്ത് : ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ ഫല ക്ഷമതയില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ മനോവൈകല്യമുള്ളവരാണെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കോവാക്‌സിന്റെ ഫല ക്ഷമതയില്‍ ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രംഗത്ത് എത്തിയത്.

ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെയും രാജ്യത്തിന്റെ ശക്തിയിലും വിശ്വാസമില്ലാത്ത മന്ദബുദ്ധികളാണ് ഇത്തരം അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഓക്‌സ്ഫഡ് വാക്‌സിന് പുറമെ, കോവാക്‌സിനും കഴിഞ്ഞ ദിവസം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. എന്നാല്‍, തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനു മുമ്പ് ജനങ്ങളില്‍ പരീക്ഷിക്കരുതെന്നുമാണ് ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button