തെന്മല : വീടുകൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യം. കിഴക്കൻമേഖലയിൽ കനത്ത കാറ്റ് തുടരുന്നതിനാൽ അപകട സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം തെന്മല-ഡാം പാതയിൽ റോഡിലേക്ക് ഒടിഞ്ഞുവീണമരം വള്ളിയിൽ തൂങ്ങിനിന്നത് വലിയ ഒരു അപകടമൊഴിവാക്കി.
ഇതോടെ ഇടമൺ, തെന്മല, ആര്യങ്കാവ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വീടുകൾക്ക് സമീപം നിൽക്കുന്ന വനംവകുപ്പിന്റെ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ആര്യങ്കാവ് ഉൾപ്പെടെയുള്ള ഭാഗത്ത് റെയിൽവേ പുറമ്പോക്കിനോടുള്ള ചേർന്ന് വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന നിരവധിമരങ്ങൾ നിൽപ്പുണ്ട്. മരം മുറിച്ചുമാറ്റുന്നതിനായി വനംവകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.
Post Your Comments