ഭോപ്പാല്‍ : ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. 35-കാരിയായ ശിവ്കുമാരിയാണ് 38-കാരനായ ഭര്‍ത്താവ് അരവിന്ദിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചത്. ജോലി കഴിഞ്ഞ് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് ഇവര്‍ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസവേതനത്തിന് പണിയെടുക്കുന്ന അരവിന്ദ് ജോലി കഴിഞ്ഞ് വൈകി വരുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് വഴക്ക് പറഞ്ഞു തീര്‍ത്തു. എന്നാല്‍ ദേഷ്യം മാറാതിരുന്ന ശിവ്കുമാരി, പുലര്‍ച്ചെ ഉറങ്ങിക്കിടന്ന അരവിന്ദിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ശിവ്കുമാരിക്കെതിരെ കേസെടുത്തു.
Post Your Comments