ഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച കോവിഷീല്‍ഡ്, കോവാക്സിന് എന്നീ കോവിഡ് വാക്സിനുകളുടെ വിതരണം ജനുവരി 13 മുതല്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് വിതരണത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവിഷീല്‍ഡ്, കോവാക്സിന് എന്നിവ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഞായറാഴ്ച അംഗീകാരം നല്‍കിയിരുന്നു.
Also related: സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം
Also related: സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
29,000 ശീതികരണ സംവിധാനങ്ങളാണ് വാക്സിന് സൂക്ഷിക്കാന്‍ ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നാല് പ്രാഥമിക സംഭരണ കേന്ദ്രങ്ങളും 37 ഉപ വാക്സിൻ സംഭരണശാലകളുമാണ് രാജ്യത്ത് തയ്യാറാക്കിയിട്ടുള്ളത്. ഇവിടെ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് വാക്സിന് എത്തിക്കും.
Post Your Comments