Latest NewsKeralaNews

ഹലാല്‍ ഭക്ഷണബ്രാന്‍ഡ് വിവാദം, പ്രതികരണവുമായി നടന്‍ മാമുക്കോയ : ഹലാല്‍ എന്ന പദം അവര്‍ക്ക് അലര്‍ജിയാകാം

ബിജെപിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ പൊട്ടന്മാരായിട്ടാണ് സംസാരിക്കുന്നത്

കോഴിക്കോട് : ഹലാല്‍ ഭക്ഷണ ബ്രാന്‍ഡിംഗില്‍ ഹിന്ദുഐക്യവേദി എടുത്ത നിലപാടില്‍ പ്രതികരണവുമായി നടന്‍ മാമുക്കോയ രംഗത്ത് എത്തി. ‘ഹലാല്‍ ഭക്ഷണ വിവാദമൊന്നും അത്ര ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ സ്ഥലത്തിന്റെ പേരുകളൊക്കെ മാറ്റിയതുപോലെ ഹലാല്‍ എന്ന വാക്ക് അറബി പദമായതുകൊണ്ടുള്ള അലര്‍ജിയാകാം അവര്‍ക്കെന്ന് മാമുക്കോയ പറയുന്നു. ഇങ്ങനെയൊക്കെ തരം താഴ്ന്ന് ജീവിക്കുക എന്നുപറഞ്ഞാല്‍ എന്ത് ബോറന്‍ അവസ്ഥയിലേക്കാണ് ഈ നാട് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്.

Read Also : ഹലാല്‍ ബ്രാന്‍ഡിങ്, നിലപാടിലുറച്ച് ഹിന്ദുഐക്യവേദി

ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം നടത്തുന്നവര്‍ വാങ്ങിക്കഴിക്കേണ്ട. എന്തെങ്കിലും ആളുകള്‍ ഈ പ്രചാരണം കേട്ട് ഭക്ഷണം കഴിക്കാതെയിരുന്നാല്‍ വിലകുറയും. അപ്പോള്‍ മറ്റുള്ളവര്‍ക്ക് കുറഞ്ഞവിലയ്ക്ക് സുഖമായി ഭക്ഷിക്കാം. ഇത്തരം പ്രചാരണത്തിനൊക്കെ ഈ ഉത്തരമേയുള്ളൂ

ഈ പ്രചാരണങ്ങളില്‍ നിന്നൊക്കെ എന്ത് കിട്ടാനാണ് ഇക്കൂട്ടര്‍ക്ക്? ഹോട്ടലുകാര്‍ക്കും അറിയാം ഇവിടെ ഏറ്റവും മുന്തിയ ഭക്ഷണം പാകം ചെയ്യുന്നത് ആരാണെന്ന്. ഇരുകൂട്ടരും ഒരുമിച്ച് പോകുന്നതിന് പകരം ഞാന്‍ കഴിക്കുന്നത് തന്നെ നീയും കഴിക്കണമെന്ന് വാദിക്കുന്നതെന്തിനാണ്? എന്തായാലും ഒരു ബഹുസ്വര സമൂഹത്തില്‍ ഈ നിലപാട് നന്നല്ല.

ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ബുദ്ധിയും സംസ്‌കാരവും ഉള്ള ജനതയുണ്ടെന്നാണ് നമ്മള്‍ അവകാശപ്പെടുന്നത്. എന്നാല്‍ വിവരമുള്ള, വായിക്കുന്ന, അറിവുള്ള സാഹിത്യകാരന്മാരായിട്ടുള്ള ആളുകളില്‍ ബിജെപിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ പൊട്ടന്മാരായിട്ടാണ് സംസാരിക്കുന്നത്. ഇത്തരം ചര്‍ച്ചകളില്‍ കെട്ടിമറിയാതെ, ഇതൊക്കെയും ഒരു വിഷയമാക്കിയെടുക്കാതെ വിടുകയാണ് വേണ്ടത്.’-മാമു കോയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button