
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കായംകുളം മുഹിയുദ്ദീൻ പള്ളിക്ക് കിഴക്ക് തോപ്പിൽ വീട്ടിൽ ഷാജിയാണ് (52) ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശുമൈസി ആശുപത്രിയിൽ മരിക്കുകയുണ്ടായത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
24 വർഷമായി ബത്ഹ കേരള മാർക്കറ്റിൽ പാരഗൺ റസ്റ്റോറൻറിനോട് ചേർന്നുള്ള ബ്ലാങ്കറ്റ് കടയിൽ സെയിൽസ്മാനാണ് ഇദ്ദേഹം. ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. വൈകീേട്ടാടെ ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു ഉണ്ടായത്. ആശുപത്രിയിൽ എത്തിയ ശേഷമാണ് മരണം സംഭവിച്ചിരിക്കുന്നത്.
ഭാര്യ: സുൽഫത്ത്. മക്കൾ: ഷാലിമ, ഷാഹിൽ, ഷാജഹാൻ. നാട്ടിൽ നിന്ന് കുടുംബത്തിെൻറ പവർ ഓഫ് ആറ്റോർണി ലഭിച്ചാൽ റിയാദിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് ജനത അറിയിച്ചു.
Post Your Comments