COVID 19Latest NewsNewsInternational

വാക്സിൻ സ്വീകരിച്ച് 48 മണിക്കൂറിനുള്ളിൽ നഴ്സ് മരണമടഞ്ഞു; സോണിയയുടെ മരണം വാക്സിൻ വിരുദ്ധർ ആയുധമാക്കുമ്പോൾ

സോണിയയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു

കൊവിഡ് 19 നെ പ്രതിരോധിക്കാൻ വാക്സിനുകൾ രൂപീകരിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. വാക്സിൻ വിരുദ്ധമാണെന്ന് ആരോപിക്കുന്നവരും നിരവധിയാണ്. ഇത്തരക്കാർക്ക് ആയുധമാക്കാൻ വീണ് കിട്ടിയ വാർത്തയാണ് പോർച്ചുഗലിൽ നിന്നും വരുന്നത്.

പോര്‍ച്ചുഗലിലെ പോര്‍ട്ടോ നഗരത്തില്‍ വാക്സിൻ സ്വീകരിച്ച നഴ്സ് മരണത്തിന് കീഴടങ്ങി. സോണിയ അസെവെഡോ എന്ന 42 കാരിയായ ആരോഗ്യപ്രവര്‍ത്തകയാണ് ഫൈസറിന്റെ കൊറോണ വാക്സിന്‍ സ്വീകരിച്ച്‌ 48 മണിക്കൂർ തികയുന്നതിനു മുൻപ് മരണമടഞ്ഞത്. സംഭവത്തിൽ പോർച്ചുഗലിൽ വൻ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് വാക്സിൻ വിരുദ്ധർ.

Also Read: കാറില്‍ ലിഫ്റ്റ് നല്‍കിയ ശേഷം 16കാരനുമായി ലൈംഗിക ബന്ധം; അധ്യാപികയ്ക്ക് അറസ്റ്റ്; ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

പോര്‍ട്ടോയിലെ പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജിയില്‍ പീഡിയാട്രിക്സ് വിഭാഗത്തിലെ ആരോഗ്യ പ്രവര്‍ത്തകയായിരുന്നു സോണിയ. കൊവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലാതെയിരുന്നപ്പോഴാണ് ഇവർ വാക്സിൻ സ്വീകരിച്ചത്. എന്നാൽ, വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ നിമിത്തമാണ് ഇവർ മരണമടഞ്ഞതെന്നാണ് വാക്സിൻ വിരുദ്ധർ ഉന്നയിക്കുന്ന വാദം.

സോണിയയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും കൊവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും അവരുടെ പിതാവ് അബിലോ അസെവെഡോ വെളിപ്പെടുത്തുന്നു. എന്താണ് സംഭവിച്ചതെന്നറിയില്ല, സത്യം എന്താണെന്ന് അറിയണമെന്നാണ് കുടുംബം പറയുന്നത്. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളു.

Also Read: ഗെയില്‍ പദ്ധതിയുടെ ചിലവ് വഹിച്ചത് കേന്ദ്രം; സമരം ചെയ്തവർ ക്രെഡിറ്റ് അടിച്ചെടുക്കുന്നു?

സോണിയ കോവിഡ് വാക്സിന്‍ എടുത്തിരുന്നു എന്ന കാര്യം അവര്‍ ജോലി ചെയ്യുന്ന ഇന്‍സ്റ്റിറ്റിയുട്ട് അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുത്ത ഉടനെ തന്നെ അവര്‍ തന്റെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റിയിരുന്നു. കോവിഡ്-19 വാക്സിനേറ്റേഡ് എന്ന ആടിക്കുറുപ്പോടെ മാസ്‌കണിഞ്ഞ ഒരു സെല്‍ഫിയായിരുന്നു പുതിയ പ്രൊഫൈല്‍ ചിത്രമായി പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button