ഹാസ്യപരിപാടിക്കിടെ ഹിന്ദു ദേവതകളെ അപമാനിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസിൽ തെളിവില്ലെന്ന് മധ്യപ്രദേശ് പൊലീസ്. അറസ്റ്റുചെയ്ത് രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് താരങ്ങൾക്കെതിരെ തെളിവില്ലെന്ന് പൊലീസ് പറയുന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച യുവകലാകാരനെയും സംഘത്തെയും കഴിഞ്ഞ ദിവസമാണ് ഹിന്ദു ദേവീദേവന്മാരെ അപമാനിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, മുനവര്‍ ഫാറൂഖി ഹിന്ദു ദേവതകളെ അപമാനിക്കുന്നതിന് വിഡിയോ തെളിവില്ലെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫാറൂഖി അറസ്റ്റിലായത്.
Also Read: പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു ; അതീവ ജാഗ്രത പുറപ്പെടുവിച്ചു
സാമൂഹിക മാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ പിന്തുടരുന്ന സ്റ്റാന്‍ഡ്അപ് കൊമേഡിയനായ മുനവ്വര്‍ ഫാറൂഖിയെ ഇന്ദോറിലെ കഫേയില്‍ പുതുവര്‍ഷ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ തടഞ്ഞ് മര്‍ദിച്ച് പോലിസിലേല്‍പ്പിക്കുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
താരത്തിനെതിരെ പരാതിക്കാരൻ വീഡിയോ സഹിതമാണ് നൽകിയത്. എന്നാല്‍ ഹിന്ദു ദേവതകളെയോ കേന്ദ്രമന്ത്രി അമിത് ഷായെയോ അപമാനിച്ചതിന് ഫാറൂഖിക്കെതിരേ തെളിവുകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments