2020-2022 അധ്യയന വർഷത്തെ ഡി എൽ എഡ് പ്രവേശന ഇൻറർവ്യൂ ജനുവരി 12, 13,14 തീയതികളിൽ നടക്കുന്നതാണ്. സർക്കാർ-എയ്ഡഡ് മേഖലയിൽ പ്രവേശനത്തിന് അർഹരായവർ കോമേഴ്സ്, സയൻസ്, ഹ്യുമാനിറ്റീസ് യഥാക്രമം തൃശൂർ സി എം എസ് ഹയർ സെക്കൻ്ററി സ്കൂളിൽ രാവിലെ 10 മണിക്ക് ഹാജരാകണം. ഡി എൽ എഡ് സ്വാശ്രയം (മെറിറ്റ് )വിഭാഗത്തിലെ എല്ലാ വിഷയങ്ങളുടെയും ഇൻറർവ്യൂ ജനുവരി 20ന് രാവിലെ 10 മണിക്ക് സി എം എസ് എച്ച് എസിൽ നടക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രവേശന നടപടികൾ. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റുമായി ബന്ധപ്പെടുക. ഫോൺ – 0487 2360810
Post Your Comments