Latest NewsNewsCareerEducation & Career

ഫാര്‍മസിസ്റ്റ് ഗ്രേഡ് II അഭിമുഖം : തീയതി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്/ആയുര്‍വ്വേദ കോളേജ് വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വ്വേദം) (എന്‍.സി.എ-എസ്്.സി, കാറ്റഗറി നം. 355/2018) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം സെപ്തംബര്‍ 23 ന് രാവിലെ 9.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പിഎസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

Also read : വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

2020 ജൂലൈ ഒന്‍പതിന് നടത്താനിരുന്ന അഭിമുഖമാണിത്. കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാവൂ. അഭിമുഖത്തിന് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ്് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button