തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മേയറായെന്ന കാര്യത്താല്‍ ഏറെ വാര്‍ത്താപ്രധാന്യം നേടിയ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനായി ഔദ്യോഗിക വസതിക്ക് സിപിഎം നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോഴിക്കോട് മേയര്‍ക്ക് മാത്രമാണ് ഔദ്യോഗിക വസതിയുള്ളത്. എട്ടരക്കോടി ചെലവില്‍ മൂന്ന് നില കെട്ടിടം പണിയാന്‍ ബാര്‍ട്ടണ്‍ഹില്ലിലെ അങ്കണവാടി ഇരിക്കുന്ന സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. അങ്കണവാടി സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ഏറ്റവും താഴത്തെ നിലയില്‍ മേയറുടെ ഓഫീസ്, ഓഡിറ്റോറിയം, രണ്ടാമത്തെ നിലയില്‍ മറ്റു കോര്‍പ്പറേഷന്‍ മേയര്‍മാര്‍ വരുമ്പോള്‍ താമസിക്കുന്നതിനുള്ള സൗകര്യം, മൂന്നാം നിലയില്‍ തലസ്ഥാനത്തെ മേയറുടെ വസതി എന്നിങ്ങനെയാണ് പ്ലാന്‍. ഇപ്പോള്‍ മുടവന്‍മുഗളിലെ വാടകവീട്ടിലാണ് ആര്യ താമസിക്കുന്നത്. മേയറായതോടെ ആര്യയെ കാണാന്‍ വീട്ടിലെത്തുന്നവര്‍ക്ക് വാഹനം പോലും കടന്നു ചെല്ലാന്‍ കഴിയാത്തത് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇക്കാര്യം സ്ഥലത്തെ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചതോടെ പണ്ട് നാട്ടുകാരുടെ എതിര്‍പ്പു മൂലം തടസപ്പെട്ട ഔദ്യോഗിക വസതിയെന്ന ആശയം സിപിഎം പൊടി തട്ടിയെടുക്കുന്നത്. എന്നാല്‍, തനിക്ക് ഔദ്യോഗിക വസതി വേണമെന്ന ആവശ്യം ആര്യ മുന്നോട്ടുവച്ചിട്ടില്ല.
Read Also: കതിരൂര്‍ മനോജ് വധക്കേസ്; പി ജയരാജൻ അടക്കം 25 പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കും
അതേസമയം മുമ്പ് വി ശിവന്‍കുട്ടി മേയര്‍ ആയപ്പോഴും പാര്‍ട്ടിയില്‍ ഇതേ ചര്‍ച്ച സജീവമായിരുന്നു. അങ്ങനെയാണ് കുന്നംകുഴി വാര്‍ഡില്‍ ബാര്‍ട്ടണ്‍ഹില്ലില്‍ എട്ടരകോടി രൂപ ചെലവില്‍ മേയര്‍ക്ക് ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ ആലോചന തുടങ്ങിയത്. തലസ്ഥാനത്ത് എത്തുന്ന മറ്റുമേയര്‍മാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള മന്ദിരം ഒരുക്കണമെന്നാണ് തീരുമാനം. അതിനാല്‍ തന്നെ നിര്‍മ്മാണ ചെലവ് തുല്യമായി പങ്കിടാന്‍ മറ്റു കോര്‍പ്പറേഷനുകളുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍, തലസ്ഥാനത്തെ ചില സിപിഎം നേതാക്കള്‍ ആര്യയുടെ പേരില്‍ ബഹുനില മന്ദിരം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
Post Your Comments