
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ തന്റെ 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എന്നാൽ രാത്രിസമയങ്ങളിലാണ് അമ്മ തന്നോട് മോശമായി പെരുമാറിയിരുന്നതെന്നാണ് കുട്ടി പറയുന്നത്. നീണ്ട നാല് വര്‍ഷക്കാലത്തോളമാണ് ഇവര്‍ തന്നോട് മോശമായി പെരുമാറിയിരുന്നതെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ കൗണ്‍സിലിംഗിനിങ്ങിനിടെ കുട്ടി പറഞ്ഞു. എന്നാൽ കുട്ടിയുടെ വെളിപ്പെടുത്തലോടെ സംഭവത്തിലെ കുറ്റക്കാരിയും വക്കം സ്വദേശിനിയുമായ യുവതിയെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പോക്സോ കേസില്‍ ഇരയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് സംസ്ഥാനത്ത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.
കൗമാരക്കാനായ കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാല് മക്കളും മാതാവും വക്കത്തെ വീട്ടില്‍ താമസിക്കുമ്ബോഴായിരുന്നു സംഭവമുണ്ടായത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് 17 വയസുള്ള മകന്‍ അമ്മയുടെ ഫോണില്‍ നിന്ന് സംശയം ജനിപ്പിക്കുന്ന ചില കാര്യങ്ങള്‍ കാണുകയും അത് തന്റെ അച്ഛനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിദേശത്തായിരുന്ന അച്ഛന്‍ നാട്ടിലെത്തിയ ശേഷം ഇവരില്‍ നിന്നും വിവാഹമോചനം വാങ്ങുകയും ചെയ്തു.
Read Also: കമ്പിപ്പാര ഉപയോഗിച്ച് എ ടി എം കുത്തിത്തുറക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
കുട്ടിയെ ഏറെ നാളുകളായി അവന്റെ അമ്മ പീഡനത്തിനിരയാക്കുകയാണെന്നും ഉപദ്രവിക്കുകയാണെന്നും അച്ഛന്‍ പറയുന്നു. അച്ഛനോട് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയ്ക്ക് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയ്ക്ക് കൗണ്‍സലിംഗ് നല്‍കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അച്ഛനോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കുട്ടി ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരോടും പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കടയ്ക്കാവൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ കുട്ടിയുടെ അമ്മയെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments