KeralaLatest NewsNews

ജാമ്യം റദ്ദാക്കണം; യുഎപിഎ കേസിൽ അലനും താഹയ്ക്കുമെതിരെ എൻഐഎ; ഇന്ന് വിധി

2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തെളിവുകൾ പരിശോധിക്കാതെയാണ് എൻഐഎ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നാണ് എൻഐഎ വാദം.

Read Also: കോതമംഗലം പള്ളി കേസ് : ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും

അതേസമയം കേസിൽ യുഎപിഎ നിലനിർത്താൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ആയിട്ടില്ലെന്നാണ് പ്രതികൾ കോടതിയെ അറയിച്ചത്. 2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റബർ 9നാണ് കോടതി കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button