അട്ടപ്പാടിയിലെ ഊരിലെത്തി ഒരു ദിവസം മുഴുവൻ ജനങ്ങൾക്കൊപ്പം കഴിഞ്ഞ് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് കേന്ദ്രമന്ത്രി വി മുരളീധരൻ. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ബിജെപി അംഗമായ സുനിലിനൊപ്പമാണ് കേന്ദ്രമന്ത്രി ഊരിലെത്തിയത്. ഊഷ്മളമായ സ്വീകരണമാണ് ഇവിടുത്തെ അമ്മമാർ മന്ത്രിക്ക് നൽകിയത്.
ആരതി ഉഴിഞ്ഞാണ് അദ്ദേഹത്തെ അമ്മമാർ സ്വീകരിച്ചത്. ഇവിടെ നിന്ന് തന്നെയാണ് അദ്ദേഹം ഭക്ഷണം കഴിച്ചതും. നിരവധി പ്രശ്‌നങ്ങളാണ് അട്ടപ്പാടിയിലെ ആദിവാസി ജനസമൂഹം നേരിടുന്നത്. ഇതുവരെ മാറിമാറി വന്ന സർകാരുകൾ ഈ സമൂഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു. അവർക്കാവശ്യമായ ഒന്നും തന്നെ ചെയ്തിട്ടില്ല.
Also Read: ബിജെപി നേതാവിനേയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി; രാഷ്ട്രീയ കൊലപാതകമെന്ന് സംശയം
അട്ടപ്പാടിയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിൽ കണ്ട് ബോധ്യമായിട്ടുണ്ടെന്നും പരിഹാരം കാണുമെന്നും ഇതിനായി നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിക്കഴിഞ്ഞുവെന്നും സന്ദർശനവേളയിൽ അദ്ദേഹം വ്യക്തമാക്കി. അഗളി അടക്കം അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ മികച്ച നേട്ടമാണ് ഇത്തവണ ബിജെപി ഉണ്ടാക്കിയത്.
Post Your Comments