ഗാന്ധിനഗര്‍ : ശാസ്ത്രജ്ഞരെയും ഇന്ത്യയുടെ ശക്തിയെയും വിശ്വാസമില്ലാത്തവരാണ് കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ സംശയിക്കുന്നതെന്ന് പെട്രോളിയം-പ്രകൃതവാതക വകുപ്പ് മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മന്ത്രി ഈക്കാര്യം പറഞ്ഞത്.
ഭാരത് ബയോടെക്കിന്റെ വാക്‌സിന്റെ ഉപയോഗത്തിന് ഉപാധികളോടെ അനുമതി നല്‍കിയതിന് പിന്നാലെ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
രാജ്യത്ത് നിര്‍മിച്ച കോവിഡ് വാക്‌സിനുകളുടെ ബുദ്ധിവികസിക്കാത്തവരും ശാസ്ത്രജ്ഞരെയും ഇന്ത്യയുടെ ശക്തിയെയും വിശ്വാസമില്ലാത്തവരുമാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രധാന്‍ പറഞ്ഞു.
വാക്‌സിനുകള്‍ ഇന്ത്യന്‍ കമ്പനികളുടെയും നമ്മുടെ ശാസ്ത്രജ്ഞരുടെയും പ്രത്യേക നേട്ടമാണ്. ജനങ്ങള്‍ പ്രധാനമന്ത്രിയുടെ നീക്കത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു. ബുദ്ധി വികസിക്കാത്ത ചില ആളുകള്‍ ഒരിക്കലും നന്നാവില്ല, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വം. അവര്‍ എല്ലാത്തിലും കുറ്റം കണ്ടെത്തും പ്രധാന്‍ വ്യക്തമാക്കി.
Post Your Comments