കൊച്ചി: ചലച്ചിത്ര പ്രദർശനത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും സർക്കാർ ഇളവ് നൽകാതെ തീയേറ്ററുകൾ തുറക്കില്ലെന്ന നിലപാടിലാണ് തീയേറ്റർ ഉടമകൾ ഇപ്പോൾ ഉള്ളത്. തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരുന്നതാണ്.
നിയന്ത്രണങ്ങളോടെ തീയേറ്ററുകൾ തുറക്കാൻ സര്‍ക്കാർ അനുവാദം നൽകിയെങ്കിലും ആവശ്യപ്പെട്ട ഇളവുകൾ നൽകാതെ തീയേറ്ററുകൾ തുറക്കില്ല എന്ന നിലപാടിലാണ് ഉടമകൾ ഇപ്പോൾ ഉള്ളത്. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിയേറ്റർ ഉടമകൾ നിരവധി തവണ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
Post Your Comments