
ഹൈദരാബാദ്: നിസാമബാദ് ചന്ദൂരില്‍ യുവതിയെയും ഒന്നരവയസുള്ള മകനെയും വനത്തില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങിയിരിക്കുന്നു. മുപ്പതുകാരിയായ ഉംനപൂര്‍ സ്വദേശി സുജാതയും ഒന്നര വയസുകാരനായ മകനുമാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് സംഭവം ഉണ്ടായിരിക്കുന്നത്. പ്രതി രാമു സുജാതയെയും മകനെയും കൂട്ടി വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോകുകയും ശേഷം ഇരുവരെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു ഉണ്ടായത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ വനത്തില്‍ തന്നെ കുഴിച്ചിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Post Your Comments