KeralaLatest NewsNews

സ്വയംതൊഴിൽ വായ്പാ പദ്ധതി

തിരുവനന്തപുരം; നവജീവൻ പദ്ധതി പ്രകാരം സ്വയം തൊഴിൽ ചെയ്യുന്നതിന് 50-65 പ്രായപരിധിയിലുള്ളവർക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ നൽകുന്നു. ബാങ്ക് വായ്പയുടെ 25 ശതമാനം (12,500 രൂപ) സബ്‌സിഡിയായി അനുവദിക്കുന്നതാണ്. അപേക്ഷകന്റെ വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 55 വയസ് കഴിഞ്ഞ ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് മുൻഗണന നല്കുന്നതാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത മുതിർന്ന പൗരൻമാർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് വായ്പ നൽകുന്നതാണ് പദ്ധതി. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകൾ, സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകൾ, കേരള ബാങ്ക്, കെ.എസ്.എഫ്.ഇ മറ്റ് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേന വായ്പ ലഭിക്കും. അപേക്ഷ ഫോം employment.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടാതെ അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button