KeralaLatest NewsNews

മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; വിശദീകരണവുമായി സിപിഎം

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു

തിരുവനന്തപുരം : വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി.അഴീക്കോട് നിയോജക മണ്ഡലത്തില്‍ നിന്നും രണ്ടു തവണ നിയമസഭാംഗമായ എം പ്രകാശന്‍ മാസ്റ്ററെയാണ് മാറ്റിയത്. മന്ത്രിയും പ്രകാശന്‍ മാസ്റ്ററുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതിനിടെയാണ് മാറ്റമെന്നത് ശ്രദ്ധനേടുന്നു.

read also:ക്ഷേത്രം തകര്‍ത്ത സംഭവം, അറസ്റ്റ് തുടരുന്നു : ഇതുവരെ അറസ്റ്റിലായത് 100 ലേറെ പേര്‍

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രകാശന്‍ മാസ്റ്ററെ മാറ്റിയതെന്നാണ് സിപിഎം വിശദീകരണം. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പ്രകാശന്‍ മാസ്റ്ററെ മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button