കൊച്ചി: എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് മൂന്നു കേസുകളിൽ കൂടി ജാമ്യം അനുവദിച്ചിരിക്കുന്നു. ഹൈക്കോടതിയാണ് ജാമ്യം നൽകിയിരിക്കുന്നത്. കേസ് നിലവിലുളള പൊലീസ് സ്റ്റേഷൻ പരിധിയിൽ കയറരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുകയുണ്ടായത്. കേസുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതും കമറുദ്ദീന്‍റെ ആരോഗ്യ കാരണങ്ങളും പരിഗണിച്ചാണ് ജാമ്യം നൽകിയിരിക്കുന്നത്.
Post Your Comments