ബെയ്ജിങ്: ആലിബാബ സ്ഥാപകനും ചൈനീസ് ടെക് കോടീശ്വരനുമായ ജാക്ക് മായെ രണ്ടുമാസത്തോളമായി പൊതുപരിപാടികളില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ൈചനീസ് സര്‍ക്കാറിനെതിരായ വിവാദ പരാമര്‍ശത്തിന് ശേഷമാണ് ജാക്ക് മായെ കാണാനില്ലെന്ന റിപ്പോർട്ടുകൾ വന്നത്. ജാക്ക് മാ അവതരിപ്പിച്ചിരുന്ന ടാലന്‍റ് ഷോ ആയ ആഫ്രിക്കന്‍ ബിസിനസ് ഹീറോസിന്‍റെ അവസാന എപ്പിസോഡില്‍ പങ്കെടുക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പൊതുവേദികളില്‍ അദ്ദേഹത്തെ കാണാത്തതില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ചൈനീസ് സർക്കാരിനെതിരെ ഒക്ടോബര്‍ 24ന് നടന്ന ബിസിനസ് കോണ്‍ഫറന്‍സില്‍ ജാക്ക് മാ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നായിരുന്നു പരാമര്‍ശം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ വ്യാപാര നിയന്ത്രണ കൗണ്‍സില്‍ കാലഹരണപ്പെട്ട ശിലായുഗത്തിന് സമാനമായ അടിസ്ഥാന തത്വങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സാമ്ബത്തിക രംഗം വ്യവസായിക കാലഘട്ടത്തിന്‍റെ പാരമ്ബര്യമാണെന്നും അടുത്ത തലമുറക്കായി പുതിയ സംവിധാനം രൂപപ്പെടുത്തണമെന്നും നിലവിലെ സംവിധാനത്തില്‍ പരിഷ്കരണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
എന്നാൽ ജാക്ക് മായുടെ വിമര്‍ശനത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ ആന്‍റ് ഗ്രൂപ്പിനെതിരെ കടുത്ത പ്രതിരോധ നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരാമര്‍ശം കമ്ബനികളുടെയും അവരുടെ ഉപകമ്ബനികളുടെയും വരുമാനത്തെ വന്‍തോതില്‍ പ്രതികൂലമായി ബാധിച്ചു. ഓഹരി മൂല്യവും കൂപ്പുകുത്തി. നഷ്ടം കനത്തതോടെ അതിസമ്ബന്നരുടെ പട്ടികയില്‍നിന്നും ജാക്ക് മാ പിറകിലേക്ക് പോയിരുന്നു. ഇതിനുശേഷം ജാക്ക് മായെ പൊതുവേദികളില്‍ കണ്ടിട്ടില്ല.
ജാക്ക് മാക്ക് പകരം ആലിബാബ എക്സിക്യൂട്ടീവായ ലൂസി പെന്‍ങിനെയാണ് ആഫ്രിക്കന്‍ ബിസിനസ് ഹീറോസില്‍ ജഡ്ജായി അവതരിപ്പിച്ചത്. വെബ്പേജില്‍ പരിപാടിയുടെ ജഡ്ജിങ് പാനലില്‍നിന്ന് ജാക്ക്മായുടെ ചിത്രവും ഒഴിവാക്കി. എന്നാല്‍ സമയ ഷെഡ്യൂളിലെ മാറ്റം കാരണമാണ് ജാക്ക് മാ പരിപാടിയുടെ അവസാന എപ്പിസോഡില്‍ പങ്കെടുക്കാതിരുന്നതെന്ന് ആലിബാബ വക്താവ് ഫിനാന്‍ഷ്യല്‍ ടൈംസിനെ അറിയിച്ചു.
Post Your Comments