KeralaLatest NewsNews

കേരളത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ച് നിര്‍ണായക മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

നിലവില്‍ ശരാശരി 65,000 പേരാണ് ഒരേ സമയം ചികിത്സയിലുള്ളത്

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ച് നിര്‍ണായക മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ജനുവരി പകുതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുമെന്നും വ്യാപനം വീണ്ടും രൂക്ഷമാകുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനുവരി 15ഓടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെ ഉയരാനാണ് സാധ്യതയെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മാത്രമല്ല, ചികിത്സയിലുള്ളവരുടെ എണ്ണം 90,000 വരെ ആയേക്കാമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ ശരാശരി 65,000 പേരാണ് ഒരേ സമയം ചികിത്സയിലുള്ളത്. 0.4 ശതമാനമാണ് ഇപ്പോള്‍ കേരളത്തിലെ മരണ നിരക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അവലോകയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡെ കോവിഡ് വ്യാപന സാധ്യത ചൂണ്ടിക്കാട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പും സ്‌കൂളുകളും കോളജുകളും തുറക്കുന്നതുമൊക്കെ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് മികച്ച ഫലപ്രാപ്തിയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ആര്‍ടി-പിസിആര്‍ പരിശോധന കുറയ്ക്കാനും ആന്റിജന്‍ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമായി 18 വയസ്സിനു മുകളിലുള്ള 12,100 പേരില്‍ സാന്ദ്രതാ പഠനം നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button