ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടര കോടി കടന്നിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം എട്ട് കോടി അമ്പത്തി നാല് ലക്ഷമായി ഉയർന്നിരിക്കുകയാണ്. 18,50,202 പേർ രോഗം ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,03,23,965 ആയിരിക്കുകയാണ്. നിലവിൽ 2,47,220 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 18,177 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,49,435 പേർ മരിച്ചു. 99,27,310 പേർക്ക് രോഗമുക്തി ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 2.11 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്. 1,91,726 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 3,60,078 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഒരു കോടി ഇരുപത്തിനാല് ലക്ഷം പേർ സുഖം പ്രാപിച്ചു.
ബ്രസീലിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് ചെയുന്നത്. രാജ്യത്ത് എഴുപത്തിയേഴ് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.96 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു.
Post Your Comments