
ആലപ്പുഴ : കൈനകരിയിൽ വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ സംഭവത്തിൽ അഞ്ചു പേർ പിടിയിലായിരിക്കുന്നു. എബനേസർ വീട്ടിൽ പ്രിൻസ് ജോൺ (28), പത്തനംതിട്ട സ്വദേശികളായ അഖിൽ (25), സുജിത്ത് (21), സുബിൻ (20), മഹേഷ് (20) എന്നിവരെയാണു നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതിയായ രതീഷുമായി ഫോൺ വഴി വീട്ടമ്മ പരിചയത്തിലായി. പിന്നീട് രതീഷ് കുമളിയിലെത്തിച്ചു വീട്ടമ്മയെ പീഡിപ്പിക്കുകയുണ്ടായി. വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നു പറഞ്ഞു നാലര ലക്ഷം രൂപ വാങ്ങിച്ചെടുത്തു. ഒന്നാം പ്രതിയായ രതീഷ് മോഹൻ ഇപ്പോൾ മറ്റൊരു കേസിൽപെട്ട് ജയിലിലാണ്.
രതീഷ് ജയിലിൽ ആയ സമയത്ത് രതീഷിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ പ്രിൻസ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയാണ് ഉണ്ടായത്. പോലീസിന്റെ നിർദേശമനുസരിച്ച് പ്രിൻസിനെ യുവതി വിളിച്ചു വരുത്തി, അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കൊപ്പം വാഹനത്തിൽ എത്തിയവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
Post Your Comments