നിരവധി തവണ സോഷ്യൽ മീഡിയകളിലെ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള ആളാണ് യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം. ചിന്തയോളം സൈബർ ആക്രമണം നേരിട്ട ഒരു സ്ത്രീയുണ്ടോയെന്ന ചർച്ചയാണ് ഇപ്പോൾ ഫേസ്ബുക്കിൽ നടക്കുന്നത്. ഈ ചർച്ചയ്ക്ക് ആധാരം ചിന്തയുടെ ഒരു പോസ്റ്റ് തന്നെയാണ്.
‘എല്ലാ വില്ലേജുകളിലും പൊതു കളി സ്ഥലം’ എന്ന പോസ്റ്റിനു കീഴെ ശരാശരി മലയാളി ഞരമ്പന്മാരെ മുഴുവൻ കാണാം. ഒരു ഇടതുപക്ഷ പ്രവർത്തക സ്ലട് ഷെയിം ചെയ്യപ്പെട്ടാലോ, വെർബൽ അബ്യുസിനു ഇരയായാലോ, മാസീവ് ഓൺലൈൻ അറ്റാക്കിനും ബുള്ളിയിങ്ങിനും ഇരയായാലോ അവർക്ക് പൊതു സമൂഹത്തിന്റെ പരിഗണന ലഭിക്കാറില്ലെന്ന് ആർ ജെ സലിം എഴുതിയ കുറിപ്പിൽ പറയുന്നു. സലിം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
Also Read: 11 കൽക്കരി ഖനിത്തൊഴിലാളികളെ പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ്, സ്ത്രീകൾക്ക് അവരുടെ ഫീമെയിൽ ഐഡന്റിറ്റി ക്ലെയിം ചെയ്യാൻ പറ്റുന്നത് ഒന്നുകിൽ അവർ നിഷ്‌പക്ഷ സ്ഥാനങ്ങളിൽ നിൽക്കുമ്പോഴാണ്, അല്ലെങ്കിൽ വലതു പക്ഷത്തു നിൽക്കുമ്പോൾ. ഇടതുപക്ഷ പ്രവർത്തനം നടത്തുന്ന ഒരു സ്ത്രീയ്ക്ക്, എങ്ങനെയാണെന്നറിഞ്ഞൂടാ, വളരെ സ്വാഭാവികമായി സ്ത്രീ എന്ന പദവി സ്വയമേ നഷ്ടമാവുന്നു. (മരണപ്പെടുന്ന ഇടതുപക്ഷ പുരുഷന് മനുഷ്യ ജീവിയുടെ പരിഗണനയും കിട്ടാറില്ലല്ലോ.)
ഒരു ഇടതുപക്ഷ പ്രവർത്തക സ്ലട് ഷെയിം ചെയ്യപ്പെട്ടാലോ, വെർബൽ അബ്യുസിനു ഇരയായാലോ, മാസീവ് ഓൺലൈൻ അറ്റാക്കിനും ബുള്ളിയിങ്ങിനും ഇരയായാലോ അവർക്ക് പൊതു സമൂഹത്തിന്റെയോ, സമൂഹ മനഃസാക്ഷിയുടെയോ, ലിബറൽസിന്റെയോ, മാധ്യമങ്ങളുടെയോ ശ്രദ്ധയും പരിഗണനയും കിട്ടാറേയില്ല.
Also Read: ‘വിട്ടുകൊടുക്കില്ല..’; പരസ്‌പരം സിമന്‍റ് കട്ട എറിഞ്ഞ് ദമ്പതികള്‍
“എല്ലാ വില്ലേജുകളിലും പൊതു കളി സ്ഥലം” ഇങ്ങനെ ഒരു അറിയിപ്പ് കാണുമ്പോൾ ഒരു ശരാശരി മലയാളി ഞരമ്പന് എന്തിനാണ് ഇക്കിളി തോന്നുന്നത് ? രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, അവന്റെ ഒരിക്കലും അടക്കി വെയ്ക്കാൻ പറ്റാത്ത ലൈംഗിക വൈകൃത മനസ്സ്, രണ്ടു, അത് പറഞ്ഞതൊരു സ്ത്രീയാവുമ്പോ തിളച്ചു പൊങ്ങുന്ന അവന്റെ പുരുഷ വഷളത്തത്തിന്റെ ആധിപത്യ ത്വര. ഇത് രണ്ടും കൂടി ഒരു സാധാ കോൺഗ്രസുകാരനിൽ സമ്മേളിക്കുമ്പോൾ ശക്തി ഇരട്ടിക്കും. ഇത് പറഞ്ഞത് ചിന്താ ജെറോം കൂടി ആവുമ്പോൾ കോൺഗ്രസിന്റെ പുരുഷ വീറ് കൂടും. അതാണിന്നലെ കണ്ടത്.
അവൻ അവന്റെ സകല അരക്ഷിതാവസ്ഥകളുടെയും ഭാരം ഇറക്കിവെച്ചു സ്വയം ഞെളിയാൻ നോക്കും. അങ്ങനെ അവന്റെ തളം കെട്ടിക്കിടക്കുന്ന ലൈംഗിക ദാരിദ്ര്യം അതിന്റെ ആവിഷ്‌കാരം തേടും. പക്ഷെ അപ്പോഴും നിഷ്‌പക്ഷ നിഷ്‌കളങ്ക മറവിൽ വലതുപക്ഷ ലിബറൽസിനു അത് പറയപ്പെടേണ്ട കാര്യമേ ആവുന്നില്ല. ചിന്ത ജെറോം മറ്റു ഇടത് സ്ത്രീകളെപ്പോലെ സ്ത്രീ എന്ന ഐഡന്റിറ്റിക്ക് തന്നെ പുറത്താണല്ലോ.
https://www.facebook.com/rj.salim.marxlenstan/posts/432840277855652
Post Your Comments