തിരുവനന്തപുരം : കോവിഡ് വാക്സിനുകള്‍ക്ക് കേന്ദ്രം അനുമതി നല്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച ആരംഭിക്കും. ഒരു കേന്ദ്രത്തില്‍ പ്രതിദിനം 100 പേര്‍ക്ക് വാക്സിന് നല്‍കാനാണ് കേന്ദ്രനിർദ്ദേശം. എല്ലാ ജില്ലയിലും 100 വീതം കേന്ദ്രങ്ങള്‍ സജ്ജമാക്കിയാലും ആരോഗ്യപ്രവര്‍ത്തകരിലെ മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസത്തിലേറെ വേണ്ടി വരും.
ഒരാള്‍ക്ക് രണ്ട് ഘട്ടമായാണ് വാക്സിന് നല്‍കുക. ആദ്യ വാക്സിനേഷന് കഴിഞ്ഞ് നാല് മുതല്‍ എട്ട് ആഴ്ചക്ക് ശേഷം രണ്ടാം ഘട്ടം നല്‍കണം. സംസ്ഥാനത്ത് ആറാഴ്ച ഇടവേളക്ക് ശേഷം രണ്ടാം വാക്സിന് നല്‍കാനാണ് ആലോചന.
വാക്സിന് നല്‍കുന്നവരുടെ വിവരം ശേഖരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കോവിഡ് വാക്സിന് ബെനിഫിഷറി മാനേജ്മെന്റ് സിസ്റ്റം (സി.വി.ബി.എസ്) എന്ന ഓൺലൈൻ സംവിധാനം കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ ഇലക്ട്രോണിക് വാക്സിന് ഇന്റലിജന്‍സ് നെറ്റ്വര്ക് വിപുലമാക്കിയതാണ് പുതിയ സംവിധാനം.
Post Your Comments