തിരുവനന്തപുരം : സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തന്നെ തുറക്കും.മുഴുവന്‍ ബിരുദ വിദ്യാര്‍ഥികളും ക്ലാസില്‍ എത്തണം. ഒരു സമയം 50 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസില്‍ പ്രവേശനം. കോളജ് പ്രിന്‍സിപ്പല്‍, അധ്യാപകും, അനധ്യാപകരും, കോളജുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരായി തുടങ്ങി.
Read Also : ധാത്രിക്കും നടൻ അനൂപ് മേനോനും പിഴ വിധിച്ച് ഉപഭോക്തൃ കോടതി
നിലവില്‍ രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ക്ലാസുകല്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി അഞ്ച് മണിക്കൂറാണ് അധ്യായനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ശനിയാഴ്ച ദിവസം പ്രവര്‍ത്തി ദിനമായി കൂട്ടാനും തീരുമാനമായി.ഇതോടെ 50 ശതമാനം ഹാജറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. അഞ്ച് ആറ് സെമസ്റ്റര്‍ ക്ലാസുകല്‍ക്കൊപ്പംബിരുദം പിജി ക്ലാസുകള്‍ക്കൊപ്പം ഗവേഷകര്‍ക്കും എത്താമെന്ന് നിര്‍ദ്ദേശിച്ചു.
Post Your Comments