Latest NewsNewsCrime

എക്സൈസിന് നേരെ ആക്രമണം, കാർ തല്ലിത്തകർത്തു; പ്രതികൾ അറസ്റ്റിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ ആക്രമിക്കുകയും കാർ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതികൾ പിടിയിലായിരിക്കുന്നു. കൊടുങ്ങല്ലൂർ ഓക്കെ ആശുപത്രിക്ക് സമീപം ഒല്ലാശ്ശേരി കുഞ്ഞൻ എന്ന ശരത്,പേബസാർ വട്ടത്തറ സുധീഷ് , മാടവന കന്നത്ത് പടിക്കൽ തനൂഫ് , കോറശ്ശേരി. വൈശാഖ് എന്നിവരെയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കഴിഞ്ഞ 28ന് പടാകുളത്ത് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. മദ്യപിച്ച് റോഡിൽ ഇരിക്കുകയായിരുന്ന പ്രതികൾ അതുവഴി വന്ന എക്സൈസ് ഇൻസ്പെക്ടർ സി.ആർ പത്മകുമാറിനെ ആക്രമിക്കുകയായിരുന്നു ഉണ്ടായത്.

സി.ഐയുടെ കാറും പ്രതികൾ നശിപ്പിച്ചു. ഒടുവിൽ പൊലീസെത്തിയാണ് സി.ഐയെ ആശുപത്രിലെത്തിച്ചത്. സംഭവത്തിന് ശേഷം ബാംഗ്ലൂരിലേക്ക് കടന്ന പ്രതികളുടെ സാമ്പത്തിക സഹായങ്ങൾ പൊലീസ് തടഞ്ഞു.നാട്ടിലേക്ക് തിരികെ വന്ന് പ്രതികളിലൊരാളായ ശരത്തിന്റെ വസ്തു വിറ്റതിനെബാക്കി ലഭിക്കാനുള്ള പണം വാങ്ങി തിരികെ ഒളിവിൽ പോകാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. ഇവരുടെ നീക്കങ്ങൾ അറിഞ്ഞ പൊലീസ് പ്രതികളെ ശ്രീനാരായണപുരത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു ഉണ്ടായത്. പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും റിമാന്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button