
മലപ്പുറം: കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. പള്ളാത്ത് ഫാറൂഖിന്റെ മകൻ മുഹമ്മദ് ഫയാസ് ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ വീടിനുസമീപത്തെ പഴയവീടിന്റെ തൂണിടിഞ്ഞുവീണാണ് ഫയാസിന് അപകടമുണ്ടായിരിക്കുന്നത്.
കൂട്ടുകാരൻ ഹാഷിമിനൊപ്പം പഴയകെട്ടിടത്തിന്റെ തൂണിൽ ഊഞ്ഞാൽ കെട്ടി കളിക്കുകയായിരുന്നു കുട്ടി. ഊഞ്ഞാൽ കെട്ടിയ തൂൺ ഇടിഞ്ഞുവീണ് ഇരുവർക്കും പരിക്ക് പറ്റുകയുണ്ടായി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഉടൻതന്നെ ഇവരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഫയാസിന്റ ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. ഹാഷിമിന് കാലിന് സാരമായ പരിക്കുണ്ട്.
പറവണ്ണ ജിഎം യുപി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് ഫയാസ്. പിതാവ് ഫാറൂഖ് ഗൾഫിലാണ്. മാതാവ്: ജമീല. ഷെർമില ഫർഹ, ഇർഫാന ഫർഹ, ഷംന എന്നിവരാണ് സഹോദരങ്ങൾ.
Post Your Comments