Latest NewsNewsIndiaInternational

ഇസ്ലാമിക രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിക്കാൻ അനുവദിക്കരുതെന്ന് സക്കീർ നായിക്

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഖൈബർ പഖ്തുന്‍ഖ്വയിലാണ് മതമൗലിക വാദികൾ ഹിന്ദു ക്ഷേത്രം തകര്‍ത്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സംഭവത്തെ പിന്തുണച്ച് സക്കീർ നായിക് രംഗത്ത് വന്നത്.

ഒരു ഇസ്‌ലാമിക രാഷ്ട്രം ഇസ്ലാം ഇതര ആരാധനാലയത്തിന് പണം നൽകുകയോ സംഭാവന ചെയ്യുകയോ ചെയ്യുന്നത് ഹറാമാണെന്ന് ശരീഅത്തിൽ പറയുന്നുവെന്നാണ് സക്കീർ നായികിന്റെ പ്രസ്താവന . എല്ലാ മുസ്ലിം പണ്ഡിതന്മാർക്കും, ഇമാമുകൾക്കും ഇതിൽ ഒരേ അഭിപ്രായമാണെന്നും ഇത് സംബന്ധിച്ച് നിരവധി ഫത്‌വകൾ ഉണ്ടെന്നും സക്കീർ നായിക് പറഞ്ഞു.

പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വയിലെ കറാകയിൽ പുനരുദ്ധാരണം നടന്നു കൊണ്ടിരിക്കുകയായിരുന്ന ഹിന്ദു ക്ഷേത്രമാണ് മതമൗലിക വാദികൾ തകർത്ത് തീയിട്ടത്.സംഭവത്തിൽ ജാമിയത്ത്- ഉൽമ-ഇ ഇസ്ലാം പാർട്ടി നേതാവുൾപ്പെടെ 26 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മോദി സർക്കാർ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിരുന്നു .സംഭവത്തിൽ പാക് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെ പാക് സർക്കാർ ക്ഷേത്രം പുനർ നിർമ്മിക്കാൻ ഉത്തരവിറക്കി.ഇതിനെതിരെയാണ് സക്കീർ നായികിന്റെ പ്രസ്താവന .

shortlink

Post Your Comments


Back to top button