തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ വിവാദ ഭൂമി സര്‍ക്കാരിന് കൈമാറുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു. വസന്തയില്‍ നിന്ന് വാങ്ങി ഭൂമി നല്‍കാനുള്ള നീക്കത്തെ കുട്ടികള്‍ നിരസിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മാത്രമേ സ്വീകരിക്കുവെന്ന് മരിച്ച രാജന്റെ മക്കള്‍ വ്യക്തമാക്കുകയും ചെയ്തു.
Read Also : കര്‍ഷകര്‍ക്ക് സഹായങ്ങളുമായി പിണറായി സര്‍ക്കാര്‍, ഇനി മുതല്‍ 3000 രൂപ പെന്‍ഷനും നിരവധി ആനുകൂല്യങ്ങളും
രാവിലെ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ബോബി മുഖ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹം പങ്കുവച്ചിരുന്നു. ‘എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികള്‍ക്ക് ആ രേഖകള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈ കൊണ്ട് ലഭിക്കണമെന്നാണ്. ഞാന്‍ ആലോചിച്ചപ്പോള്‍ അത് കുട്ടികളുടെ ന്യായമായ ഒരു ആഗ്രഹമാണെന്നാണ് തോന്നിയത്. മാത്രവുമല്ല നമ്മുടെ മുഖ്യമന്ത്രി അത് നല്‍കുവാന്‍ ഏറെ അനുയോജ്യനുമാണ്. അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്.
അപ്പോള്‍ ഇക്കാര്യം ഞാന്‍ തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു അപേക്ഷിക്കുവാന്‍ പോവുകയാണ്. അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന്. അതിനായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം അറിയിക്കാനായി ഞാന്‍ തിരുവനന്തപുരത്ത് തുടരുകയാണ്..’ അദ്ദേഹം എഴുതി.
Post Your Comments